ഹോങ്കോങ്: ഹോങ്കോങ്ങിൽ പ്രക്ഷോഭം തുടങ്ങിയത് കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള നീക്കത്തിനെതിരെയായിരുന്നു. ഇപ്പോൾ അത് ജനാധിപത്യാവകാശങ്ങൾക്കായുള്ള മുന്നേറ്റമായി മാറി.
ALSO READ: അമേരിക്കയിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം
പാർലമെന്റിനു മുന്നിൽ പ്രകടനം നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ഇന്നലെയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പാർലമെന്റിനു മുന്നിൽ ബാരിക്കേഡിനു പിന്നിൽ അണിനിരന്ന പൊലീസുകാരെ കല്ലെറിഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചപ്പോൾ കുടകൾ കൊണ്ട് മുഖം മറച്ച് പ്രതിരോധം തീർത്തു. തുടർച്ചയായ 13–ാമത്തെ ആഴ്ചയാണ് ഹോങ്കോങ് തെരുവുകളിൽ പ്രക്ഷോഭകർ അണിനിരക്കുന്നത്. കറുത്ത ടീ ഷർട്ട് ധരിച്ച് വർണക്കുടകളുമായി എത്തിയ സമരക്കാർ ‘ഹോങ്കോങ്ങിനെ തിരിച്ചുപിടിക്കുന്നതിനുള്ള വിപ്ലവം’ എന്ന മുദ്രാവാക്യവുമായി വഴികൾ തടഞ്ഞു.
ജൂണിൽ സമരം ആരംഭിച്ചതു മുതൽ ഇതുവരെ 900 പേർ അറസ്റ്റിലായിട്ടുണ്ടെന്നു പ്രക്ഷോഭകർ അറിയിച്ചു. ചൈനയുടെ പിന്തുണയുള്ള സിഇഒ കാരി ലാമിന്റെ ഔദ്യോഗിക വസതിക്കു മുന്നിലും പ്രകടനം നടന്നു.
Post Your Comments