ആസാം: ബന്ധുക്കള്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് എഴുപത്തി മൂന്നുകാരനായ ഡോക്ടറെ തല്ലിക്കൊന്നു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ ടിയോകിലെ തേയില തോട്ടത്തിലെ ക്ലിനിക്കിലായിരുന്നു സംഭവം. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമം.
ഡോക്ടര്‍ ഡീബൈല്‍ ദത്തിനെ തൊഴിലാളികള്‍ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തൊഴിലാളികള്‍ തടഞ്ഞു. ഏറെ വൈകി ഡീബെല്‍ ദത്തിനെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ALSO READ: വാഹനാപകടത്തില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു
Post Your Comments