Latest NewsIndia

ഇപ്പോഴും ഭീകരവാദം വളർത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്; ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: ഇപ്പോഴും ഭീകരവാദം വളർത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് പുതിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അദ്ദേഹം പ്രശംസിച്ചു.

ALSO READ: പ്രസ്താവനകൾ ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നു;കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്ന് അമിത് ഷാ

കഴിഞ്ഞ 30 വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നിന്നും തങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദവും വിഘടന വാദവും പ്രോത്സാഹിപ്പിക്കുന്നതിനാണ് പാകിസ്ഥാന്‍ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചിരുന്നത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടായാണ് പാകിസ്ഥാന്‍ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചിരുന്നത്.

ALSO READ: കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറുന്നു; ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല

അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്ന വിവരം ലോകത്തിന് മുഴുവന്‍ അറിയാവുന്ന കാര്യമാണ്. കശ്മീര്‍ ഒരു പ്രാദേശിക പ്രശ്‌നമല്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ അയല്‍ രാജ്യം സൃഷ്ടിക്കുന്ന പ്രശ്‌നമാണ്. ഇന്ത്യയുടെ കിരീടമാണ് കശ്മീരെന്നും കശ്മീരില്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button