സില്‍വാസ്സ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം ഇപ്പോഴും വിമർശനം ഉന്നയിക്കുകയാണെന്ന് അമിത് ഷാ പറയുകയുണ്ടായി.
രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്താനില്‍ ആര്‍പ്പുവിളിയാണ്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തി. നിങ്ങളുടെ പ്രസ്താവനകൾ ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments