Latest NewsIndia

മെഡിക്കല്‍ ട്രീറ്റ്‌മെന്റ് : ലോകരാഷ്ട്രങ്ങള്‍ ഒരുപോലെ വിമര്‍ശിച്ച നിയമം മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു 

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശസഞ്ചാരികള്‍ക്ക് മെഡിക്കല്‍ ട്രീറ്റ്മെന്റ് നിഷേധിയ്ക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമത്തില്‍ ഭേദഗതി വരുന്നതോടെ വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെവിടെയും ചികിത്സ ലഭ്യമാകും. അവയവമാറ്റ ശസ്ത്രക്രിയയൊഴികെയുള്ള ചികിത്സയാണ് വിദേശികള്‍ക്ക് ലഭിക്കുക. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് ചികിത്സ ലഭ്യമാകണമെങ്കില്‍ മെഡിക്കല്‍ വിസ വേണമെന്ന നിഷ്‌കര്‍ഷയാണ് ഇതോടെ ഇല്ലാതായത്

Read Also : ‘ഞാന്‍ മരിച്ചു, എനിക്ക് ഹാഫ് ഡേ ലീവ് വേണം’; എട്ടാംക്ലാസുകാരന് ലീവ് അനുവദിച്ച് പ്രിന്‍സിപ്പാള്‍- അമ്പരന്ന് സോഷ്യല്‍മീഡിയ

നിലവിലുള്ള രോഗത്തിന് രാജ്യത്തെവിടെനിന്നും ചികിത്സ തേടാനാവും. രോഗം വന്നത് ഇന്ത്യയിലെത്തുന്നതിന് മുമ്പാണോ അല്ലയോ എന്നത് പരിഗണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ താമസിക്കുന്നതിനിടെ രോഗബാധിതരായാല്‍ വിദേശ സഞ്ചാരികള്‍ക്ക് അവരുടെ വിസ മെഡിക്കല്‍ വിസയാക്കി മാറ്റേണ്ടിയിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് ഒ.പി. ചികിത്സ ആവശ്യമായ കേസുകളില്‍ നിലവിലുള്ള വിസ ഉപയോഗിച്ചുതന്നെ ചികിത്സ തേടാനാവും.

Read Also : പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം രാജ്യത്തിന് കൈവരുന്നത് ഒട്ടനവധി നേട്ടങ്ങൾ;- കേന്ദ്ര ധനകാര്യ സെക്രട്ടറി

180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സയ്ക്കും വിദേശ സഞ്ചാരിക്ക് അവരുടെ പ്രൈമറി വിസയുപയോഗിച്ചുതന്നെ ചികിത്സ തേടാനാവും. എന്നാല്‍, അവയമാറ്റ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ മെഡിക്കല്‍ വിസ നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സയ്ക്ക് പ്രൈമറി വിസ മെഡിക്കല്‍ വിസയാക്കി മാറ്റുന്നതില്‍നിന്ന് വിദേശികളെ കഴിഞ്ഞവര്‍ഷം തന്നെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അത് കൂടുതല്‍ ഉദാരമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button