ന്യൂഡല്‍ഹി•ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണല്‍ 24 ജില്ലാ ആസ്ഥാനങ്ങളില്‍ പുരോഗമിക്കുന്നു. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസും രാഷ്ട്രീയ ജനതാദലും ഉൾപ്പെടുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സഖ്യത്തിനെതിരെ ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് ഒരു പാർട്ടി / സഖ്യം 41 സീറ്റുകൾ നേടേണ്ടതുണ്ട്.
ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മഹാസഖ്യം 40 സീറ്റുകളില്‍ മുന്നേറുന്നു. 30 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
അതേസമയം, ഈ ട്രെന്‍ഡുകള്‍ അവസാന വാക്ക് അല്ലെന്നും തങ്ങള്‍ വിജയിക്കുക മാത്രമല്ല, സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.
Post Your Comments