Latest NewsIndia

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ഫസ്റ്റ് ക്ലാസ് ഉള്‍പ്പടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും മറ്റ് ക്ലാസുകള്‍ക്ക് 15 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇതിന് പുറമെ ജിഎസ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also : ആരാണ് ആരിഫ് മുഹമ്മദ് ഖാന്‍; കേരളത്തിന്റെ പുതിയ ഗവര്‍ണറെക്കുറിച്ചറിയാന്‍…

ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016 ല്‍ റെയില്‍വേ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചത് കാരണം റെയില്‍വേയ്ക്ക് ഉണ്ടായ നഷ്ടം സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിച്ചതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് നേരത്തേ കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഈ മാസം ആദ്യം റെയില്‍വേ ബോര്‍ഡ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) അനുമതിയും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button