കേശ്പൂർ: ബി ജെ പി പ്രവർത്തകന് കേശ്പൂരിൽ വെച്ച് വെടിയേടറ്റു. പൊതു പരിപാടി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാക്കുകയായിരുന്നു. എട്ട് ബിജെപി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
ALSO READ: പൂനെയിലെത്തിയ മന്ത്രി ജി. സുധാകരനെതിരെ ഹിന്ദു സംഘടകളുടെ പ്രതിഷേധം; പരിപാടി റദ്ദാക്കി അധികൃതർ
ബിജെപിയുടെ രാഖേഷ് ഖേത്രപാലിനാണ് വെടിയേറ്റിട്ടുള്ളത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പാർട്ടി എം പി ലൊക്കേറ്റ് ചാറ്റർജി യുടെ പൊതുപരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം.
തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പ്രവർത്തകർ ആവാസ് യോജനയുടെ ഫോം വാർഡിലെ ജനങ്ങളിൽ നിന്ന് വാങ്ങുന്നതിനിടെയിലാണ് ആക്രമണം ഉണ്ടായത്. പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments