ദമാസ്‌കസ്: സിറിയയില്‍ അല്‍ഖൈ്വദ ഭീകരവാദ പരിശീലന ക്യാമ്പിനു നേരേ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സിറിയയിലെ വടക്കുകിഴക്കന്‍ ഇദ്ലിബില്‍ നടന്ന അമേരിക്കന്‍ മിസൈലാക്രമണത്തില്‍ അന്‍പതോളം അല്‍ഖൈ്വദ ഭീകരവാദി നേതാക്കള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.സിറിയയില്‍ ടര്‍ക്കിയോട് ചേര്‍ന്നു കിടക്കുന്ന ചെറിയ പ്രവിശ്യയാണ് ഇദ്ലിബ്. അല്‍ഖൈ്വദ ഭീകരരുടെ നിയന്ത്രണത്തിലുള്ള അനേകം ജിഹാദി പരിശീലന ക്യാമ്പുകള്‍ ഇപ്പോഴും ഇവിടെ നടന്നു വരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വിലയിൽ മാറ്റം
യു. എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇന്നലെ രാത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ‘അമേരിക്കയുടെ പൗരന്മാരെയും സുഹൃത്തുക്കളേയും നിരപരാധികളായ ജനങ്ങളേയും ആക്രമിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അല്‍ഖൈ്വദ സിറിയന്‍ കേന്ദ്രത്തില്‍ അമേരിക്കന്‍ സുരക്ഷാസേന ആക്രമണം നടത്തി’ എന്നാണ് ഈ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കടക്കുകിഴക്കന്‍ സിറിയന്‍ പ്രദേശങ്ങള്‍ അല്‍ഖൈ്വദ നേതാക്കളുടെ ഒരു സുരക്ഷിതസ്വര്‍ഗ്ഗമായിരുന്നു എന്നും ഭീകരവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഇവിടെ വച്ചായിരുന്നു എന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ മേഖല തിരികെ പിടിക്കുന്നതിനായി റഷ്യയും സിറിയന്‍ ഔദ്യോഗിക ഗവണ്മെന്റും അല്‍ ഖൈ്വദ ഉള്‍പ്പെടെയുള്ള ജിഹാദി സംഘങ്ങളോട് യുദ്ധം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം സിറിയന്‍ ഗവണ്മെന്റും റഷ്യയും ചര്‍ച്ചകള്‍ക്കായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിറകേയാണ് അമേരിക്ക ഈ ക്യാമ്പുകള്‍ ആക്രമിച്ച് തകര്‍ത്തിരിക്കുന്നത്. ഹുറാസ് അല്‍ ദീന്‍, അന്‍സാര്‍ അല്‍ തൌഹീദ് എന്നീ ജിഹാദി സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കള്‍ ഒരുമിച്ചുകൂടിയ ഒരു യോഗത്തിലേക്കാണ് അമേരിക്കന്‍ സുരക്ഷാസേനകള്‍ മിസൈല്‍ അയച്ചതെന്ന് അന്വേഷണ ഏജന്‍സികളും അന്താരാഷ്ട്ര നിരീക്ഷകരും പുറത്ത് വിടുന്ന വിവരം. അന്‍പതോളം ഭീകരര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുദശലക്ഷം ജനങ്ങള്‍ പാര്‍ത്തിരുന്ന ഇദ്ലിബ് മേഖലയില്‍ നിന്ന് പകുതിയോളം ആള്‍ക്കാര്‍ ജിഹാദി ആക്രമണം കാരണം പാലായനം ചെയ്തിരുന്നു. ഇവര്‍ സിറിയന്‍ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സിറിയയുടെ മറ്റുഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി താമസിക്കുകയാണ്.
Post Your Comments