Latest NewsKeralaEntertainment

സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. സംവിധായകന്‍ ഭരതന്റേയും നടി കെപിഎസി ലളിതയുടേയും മകനായ സിദ്ധാര്‍ത്ഥിന്റെ വിവാഹം ഉത്രാളിക്കാവില്‍ വെച്ചായിരുന്നു. നവദമ്പതികള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ചു.

https://www.instagram.com/p/B122z87pbiB/?utm_source=ig_embed

READ ALSO: ‘ഞാന്‍ മരിച്ചു, എനിക്ക് ഹാഫ് ഡേ ലീവ് വേണം’; എട്ടാംക്ലാസുകാരന് ലീവ് അനുവദിച്ച് പ്രിന്‍സിപ്പാള്‍- അമ്പരന്ന് സോഷ്യല്‍മീഡിയ

2009 ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. 2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. നടി ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം.ദാസായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ ഭാര്യ.

https://www.instagram.com/p/B12-9f5H1TK/

READ ALSO: അമേരിക്കയിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയിലേക്കെത്തിയത്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവുകയെന്നതാണ് സിദ്ധാര്‍ത്ഥിന്റേയും ആഗ്രഹം. അച്ഛന്റെ സിനിമയായ നിദ്രയുടെ റീമേക്കിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് ആ ആഗ്രഹം സഫലീകരിച്ചത്. ദിലീപിനെ നായകനാക്കിയൊരുക്കിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയും താരം സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു.

READ ALSO: പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം രാജ്യത്തിന് കൈവരുന്നത് ഒട്ടനവധി നേട്ടങ്ങൾ;- കേന്ദ്ര ധനകാര്യ സെക്രട്ടറി

https://www.instagram.com/p/B12-vyTppuM/?utm_source=ig_embed

 

shortlink

Related Articles

Post Your Comments

Related Articles


Back to top button