Latest NewsNewsIndia

തടവുപുള്ളികളെ മാനസിക പിരിമുറുക്കം ഇല്ലാതാക്കി കുറ്റകൃത്യങ്ങളില്‍ നിന്നകറ്റാന്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പുതിയ മാതൃക

തടവ് പുള്ളികളെ ജയില്‍ വളപ്പ് വിട്ടുപോകാന്‍ അനുവദിക്കുന്ന വിപ്ലവകരമായ മാറ്റവുമായി ഹിമാചലിലെ ഷിംലയിലെ ജയില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ജീവപര്യന്തതടവുകാരായ 150 പേരാണ് രാവിലെ പുറത്ത് ജോലിക്ക് പോയി വൈകിട്ട് പേരു വിളിക്കുന്നതിന് മുമ്പ് തിരിച്ചെത്തുന്നത്.

ഹോട്ടലുകള്‍, സിറ്റി സലൂണുകള്‍, കോച്ചിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. അതേസമയം ഇവരെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ലെന്നതാണ് ശ്രദ്ധേയം. തടവുപുള്ളികളില്‍ 70 ശതമാനത്തോളം പേരും ഇങ്ങനെ പുറത്ത് ജോലിക്ക് പോയി 6500 രൂപ മുതല്‍ 8500 രൂപ വരെ സമ്പാദിക്കുന്നുണ്ട്. ഈ പണം കുടുംബത്തിന്റെ ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഇവര്‍ അയച്ചുകൊടുക്കുകയും ചെയ്യും.

ALSO READ: ചില കന്യാസ്ത്രീ മഠങ്ങളിലെങ്കിലും വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നുണ്ട്.. അത് പുറംലോകം അറിഞ്ഞതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിച്ചത് : തുറന്നു പറഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ജയിലില്‍ നിന്ന് പുറത്തുപോയി ജോലി ചെയ്ത കിട്ടിയ കാശ് കൊണ്ട് മകളുടെ വിവാഹം നടത്തിയ ഒരു സ്ത്രീയും ഇവിടെയുണ്ട്. കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 2011 ല്‍ ശിക്ഷ വിധിച്ചെത്തിയ ഒരു ഐഐടിക്കാരന്‍ കോ്ച്ചിംഗ് സെന്ററില്‍ പഠിപ്പിക്കാന്‍ പോയാണ് വരുമാനം കണ്ടെത്തതുന്നത്.

മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥനായി മാറിയ സോമേഷ് ഗോയലാണ് ഈ വലിയ പരിവര്‍ത്തത്തിന്റെ അമരക്കാരന്‍. നിലവില്‍ പ്രിസണ്‍ ഡിജിപിയാണ് ഇദ്ദേഹം. എല്ലാ കൈകള്‍ക്കും തൊഴില്‍ എന്നതാണ് ഇദ്ദേഹത്തിന്റെ ആശയം. ഇത് മാത്രമല്ല പരോളില്‍ പോകുന്ന തടവുകാരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ഐപിഎസുകാരന്‍ മുന്നിലുണ്ട്. കുറ്റവാളികളെ ഇത്തരത്തില്‍ തിരക്കുള്ളവരാക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്നും തിരികെ കുറ്റകൃത്യങ്ങളിലേക്ക ്കടക്കാനുള്ള വാസന കുറയ്ക്കുന്നതാണെന്നും ഗോയല്‍ പറയുന്നു. സാമ്പത്തിക സ്വാശ്രയത്വം ഇവരില്‍ ആതമവിശ്വാസം വളര്‍ത്തുമെന്നും ഈ ഐപിഎസുകാരന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button