മുന്‍ വിദ്യാര്‍ത്ഥിയുടെ മേല്‍ നിരവധി തവണ ലൈംഗിക അതിക്രമം നടത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കാര വാള്‍ട്ടന്‍ എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട്ടുവെന്ന ആരോപണ ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 24 ഉം ജൂണ്‍ 11 നും ഇടയില്‍ വേനലവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം.
എക്സ്-പംലികോ കൌണ്ടി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നോര്‍ത്ത് കരോലിന പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
സ്‌കൂൾ അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പാംലിക്കോ കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥർ കാരയെ അറസ്റ്റ് ചെയ്തതെന്ന് ജില്ലാ അറ്റോർണി സ്കോട്ട് തോമസ് പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ഒരു വിദ്യാർത്ഥിയുമായി ലൈംഗിക വേഴ്ച നടത്തിയതിനും ഒരു വിദ്യാർത്ഥിയോട് അപമര്യാദയായ സ്വാതന്ത്ര്യം കാണിച്ചതിനും കാരയ്ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.
ജൂൺ 14 ന് വാൾട്ടന്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചു. ഇത് ഒരിക്കലും സ്കൂളുകളില്‍ സംഭാവിക്കരുതെന്നും ഇത് കേട്ടപ്പോള്‍ തന്റെ കുട്ടികളെയും മറ്റു കുട്ടികളെയും കുറിച്ചോര്‍ത്ത് ഭയം തോന്നിയെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.
ഇരയായയാൾ മുൻ വിദ്യാർത്ഥിയാണെന്ന് പാംലിക്കോ കൗണ്ടി സ്കൂളുകളുടെ സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ഹെൻറി റൈസ് പറഞ്ഞു,
ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും തങ്ങൾ വളരെ ഗൗരവമായി കാണുന്നു. അസുഖകരമായ എന്തെങ്കിലും അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ആ സ്കൂളിന്റെ പ്രിൻസിപ്പലിനെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂളുമായുള്ള കരാർ അവസാനിച്ചതിനെത്തുടർന്ന് ജൂൺ മാസത്തിൽ കാര വാൾട്ടൺ സ്കൂളിൽ നിന്ന് രാജിവച്ചിരുന്നു.
Post Your Comments