തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവ് എടുത്തുകാട്ടി അദ്ദേഹത്തെ അഭിനന്ദിച്ചതിന് ശശി തരൂര്‍ എം.പിയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് കെ.മുരളീധരന്‍ എം.പിയായിരുന്നു. ഇനിയും മോദിയെ സ്തുതിച്ചാല്‍ കോണ്‍ഗ്രസ് ശശി തരൂര്‍ എം.പിയെ ബഹിഷ്‌ക്കരിയ്ക്കും എന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നല്ല കാര്യം ചെയ്താല്‍ താനതിനെ പാര്‍ട്ടി നോക്കാതെ അഭിനനന്ദിയ്ക്കുമെന്ന് തന്റെ നിലപാടില്‍ ശശി തരൂരും ഉറച്ചു നിന്നതോടെ ഇരുവരും തമ്മില്‍ വാക് പോരാട്ടം തുടര്‍ന്നു.
Read More : തരൂര്‍-താരാര്‍ ദുബായ് സംഗമം: ശശി തരൂര്‍ അഴിയാക്കുരുക്കിലേക്ക്
എന്നാല്‍, നിരന്തരം വിമര്‍ശിക്കുന്ന കെ മുരളീധരനുമെതിരെ ഒളിയമ്പായി ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് . പ്രശസ്ത സാഹിത്യകാരന്‍ ബര്‍ണാഡ് ഷായുടെ ആംഗലേയ വാക്യങ്ങളാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.’ പന്നിയുമായി ഒരിക്കലും ഗുസ്തി പിടിക്കരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചു , പന്നിയുമായി ഗുസ്തി പിടിച്ചാല്‍ നിങ്ങള്‍ വൃത്തികേടാവും . പക്ഷെ പന്നി ആ ഗുസ്തി ഇഷ്ടപ്പെടുന്നു ‘ – എന്നര്‍ത്ഥം വരുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് .
Read More : സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
നരേന്ദ്രമോദിയെ പിന്തുണച്ചതിന്റെ പേരില്‍ കെ പി സിസി തരൂരില്‍ നിന്നും വിശദീകരണം വാങ്ങിയതിനു പിന്നാലെയാണ് തരൂര്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് .
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവ് എടുത്തുകാട്ടി അദ്ദേഹത്തെ അഭിനന്ദിച്ചതിന് ശശി തരൂര്‍ എം.പിയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് കെ.മുരളീധരന്‍ എം.പിയായിരുന്നു. ഇനിയും മോദിയെ സ്തുതിച്ചാല്‍ കോണ്‍ഗ്രസ് ശശി തരൂര്‍ എം.പിയെ ബഹിഷ്‌ക്കരിയ്ക്കും എന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നല്ല കാര്യം ചെയ്താല്‍ താനതിനെ പാര്‍ട്ടി നോക്കാതെ അഭിനനന്ദിയ്ക്കുമെന്ന് തന്റെ നിലപാടില്‍ ശശി തരൂരും ഉറച്ചു നിന്നതോടെ ഇരുവരും തമ്മില്‍ വാക് പോരാട്ടം തുടര്‍ന്നു.
എന്നാല്‍, നിരന്തരം വിമര്‍ശിക്കുന്ന കെ മുരളീധരനുമെതിരെ ഒളിയമ്പായി ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് . പ്രശസ്ത സാഹിത്യകാരന്‍ ബര്‍ണാഡ് ഷായുടെ ആംഗലേയ വാക്യങ്ങളാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.’ പന്നിയുമായി ഒരിക്കലും ഗുസ്തി പിടിക്കരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചു , പന്നിയുമായി ഗുസ്തി പിടിച്ചാല്‍ നിങ്ങള്‍ വൃത്തികേടാവും . പക്ഷെ പന്നി ആ ഗുസ്തി ഇഷ്ടപ്പെടുന്നു ‘ – എന്നര്‍ത്ഥം വരുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് .
നരേന്ദ്രമോദിയെ പിന്തുണച്ചതിന്റെ പേരില്‍ കെ പി സിസി തരൂരില്‍ നിന്നും വിശദീകരണം വാങ്ങിയതിനു പിന്നാലെയാണ് തരൂര്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് .
Post Your Comments