KeralaLatest News

യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കോളേജില്‍ പാക് പതാക ഉയര്‍ത്തി; വിദ്യാർത്ഥികൾക്കെതിരെ നടപടി

പേരാമ്പ്ര: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര സി. ഐ ബിജു അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. കെഎസ്‌യു-എംഎസ്‌എഫ് പ്രകടനത്തില്‍ വീശിയ പതാകയാണ് വിവാദമായത്. പതാക സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്.

Read also: ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി ഇടത് യൂണിയന്‍ നേതാവ്

വ്യാഴാഴ്ചയാണ് പ്രകടനം നടന്നത്. എംഎസ്.എഫിന്റെ പതാക തലതിരിച്ച്‌ പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നാണ് കോളജ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എകെ തറുവായി ഹാജി അറിയിച്ചത്. തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ സ്റ്റാഫ് മാനേജിംഗ് കമ്മിറ്റി എന്നിവര്‍ ഒന്നിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെഎസ്‌യു, എംഎസ്‌എഫ് പ്രകടനത്തിനിടെ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി എന്നാരോപിച്ച്‌ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച്‌ നടത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button