ചെന്നൈ: ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്കിൽ വർധനവ്. ചെന്നൈയില്‍ നിന്ന് മറ്റ് സർവീസുകൾ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകാര്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് വൻ തുകയാണ്. ട്രെയിൻ ടിക്കറ്റ് നിരക്കിലും വിമാന ടിക്കറ്റ് നിരക്കിലും സമാനമായ രീതിയിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
Read also: പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാൻ തീരുമാനിച്ച് സർക്കാർ
റെയില്‍വേ സ്‌പെഷ്യല്‍ സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്ക് മൂന്നരിട്ടിയായി. സുവിധ സ്‌പെഷ്യല്‍ സര്‍വ്വീസില്‍ സെക്കന്‍ഡ് ക്ലാസ് നിരക്ക് ഏകദേശം 1400 രൂപയോളം ആണ്. 1200 രൂപയായിരുന്ന സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 2400ന് അടുത്തെത്തി. കെഎസ്‌ആര്‍ടിസി ഓണക്കാലത്ത് സ്‌പെഷ്യല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.ഇതും ടിക്കറ്റ് നിരക്ക് വർധനവിന് കാരണമായി.
Post Your Comments