ന്യൂഡൽഹി: വിവാഹാഭ്യർത്ഥന നിരസിച്ച ലൈംഗിക തൊഴിലാളിയെ വെട്ടിക്കൊന്ന യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ മുഹമ്മദ് ആയുബ് (32) ആണ് അറസ്റ്റിലായത്. ഇയാൾ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് വ്യക്തമാക്കി.
ലത ഏലിയാസ് സൽമ (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ആയുബ് വേശ്യാലയത്തിൽ വെച്ച് കണ്ടുമുട്ടിയ ലതയുമായി വർഷങ്ങളോളം അടുപ്പത്തിലായിരുന്നു. പല തവണ ഇയാൾ ലതയെ വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നു. വിവാഹം കഴിച്ചതിനു ശേഷം തന്റെ തൊഴിലിൽനിന്നും പിന്തിരിപ്പിക്കുകയായിരുന്നു ആയൂബിന്റെ ഉദ്ദേശ്യം. എന്നാൽ ഇത് സമ്മതിക്കാതിരുന്ന യുവതിയെ ഒരു കനാലിന്റെ അടുത്തേക്ക് കൂട്ടികൊണ്ടുപോയി കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം അഞ്ചു ഭാഗങ്ങളായാണ് കണ്ടെടുത്തത്.
യുവാവിനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 304, 201 വകുപ്പുകൾ പ്രകാരം കേസെടുത്തു.
Post Your Comments