മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബാലേട്ടന്‍ എന്ന സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ്. വി.എം വിനു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലേട്ടന്റെ/ മോഹന്‍ലാലിന്റെ മക്കളായി അഭിനയിച്ച ബാലനടിമാരും ശ്രദ്ധിക്കപ്പെട്ടിരുന്നു.
READ ALSO: സാറാ കോഹന്‍ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ പ്രായം കൂടിയ ജൂതവംശജ
അച്ഛനെ നാട്ടുകാരും അമ്മയും വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. സഹോദരിമാരായ ഗോപികയും കീര്‍ത്തനയുമാണ് മോഹന്‍ലാലിന്റെ മക്കളായി വേഷമിട്ടത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരുടെയും പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഗോപിക ഇപ്പോള്‍ ഡോക്ടറാണ്. അനിയത്തി കീര്‍ത്തന എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയും. അക്കാലത്ത് മറ്റു ചില ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിരുന്നു. ശിവത്തില്‍ ബിജു മേനോന്റെ മകളായും മയിലാട്ടത്തില്‍ രംഭയുടെ കുട്ടിക്കാലം അവതരിപ്പിച്ചും ഗോപിക രംഗത്തുണ്ടായിരുന്നു.
സീതാകല്യാണത്തില്‍ സിദ്ദിഖിന്റെ മകളായിട്ടും പാഠം ഒന്ന് ഒരു വിലാപത്തിലും സദാനന്ദന്റെ സമയത്തിലും കീര്‍ത്തനയും അഭിനയിച്ചു. എന്നാല്‍ വേറെയും സിനിമകള്‍ വന്നെങ്കിലും പഠനത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇരുവരും. സിനിമയോട് ഇഷ്ടമുണ്ടെങ്കിലും പഠനത്തിനാണ് ഏറ്റവും പ്രധാന്യം നല്‍കുന്നതെന്ന് ഗോപിക പറയുന്നു.
READ ALSO: ഓണം സീസൺ; കേരളത്തിലേക്കുള്ള യാത്ര നിരക്കില്‍ വര്‍ധനവ്
Post Your Comments