ദുബായ്•ദുബായ് മലയാളി വ്യവസായിയെ യെമനില്‍ വച്ച് കാണാതായി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണ പിള്ളയെയാണ് (59) കാണാതായത്. ജൂലായ് രണ്ടിന് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് സുരേഷ് കുമാര്‍ യെമനിലെ ഏദനിലെത്തിയത്. പിന്നീട് പിതാവിനെപ്പറ്റി യാതൊരു വിവരം ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തിയ ജിതിന്‍ പറഞ്ഞു.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ ആരംഭിക്കുന്ന വന്‍ ബിസിനസ് പദ്ധതിയുടെ ഭാഗമായായിരുന്നു യാത്ര.
പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും ജിതിന്‍ വ്യക്തമാക്കി.
സുരേഷ് കുമാറിനെ കാണാതായത് അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി ശിവദാസന്‍ വളപ്പിലും സ്ഥിരീകരിച്ചു. ജൂലായ് നാലിന് രാവിലെ 10.30ന് സനായില്‍ നിന്ന് സുരേഷ് തന്നെ ഫോണ്‍ വിളിച്ചിരുന്നു. പോയ കാര്യം വിജയകരമായി പൂര്‍ത്തിയെന്ന് അറിയിക്കാനായിരുന്നു അത്. തുടര്‍ന്ന് യാതൊരു വിവരവും ലഭിച്ചില്ല.
ഏറെ കാലമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഗ്ലോബല്‍ ലോയല്‍റ്റീസ് എന്ന കമ്പനിയുടെ പങ്കാളിമാരാണിവര്‍. ദുബായില്‍ നിന്ന് ജൂലായ് ഒന്നിന് ഖാര്‍തൂമിലെത്തിയ സുരേഷ് കുമാര്‍ തുടര്‍ന്ന് ക്വീന്‍ ബില്‍ക്കീസ് എയര്‍വേയ്സിലാണ് ഏദനിലെത്തിയത്.
Post Your Comments