മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ 20 പേര് മരിച്ചു. ധുലെ ജില്ലയിലെ ഷിര്‍പൂരിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്റെ കെമിക്കല്‍ ഫാക്ടറിലാണ് അപകടം നടന്നത്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ALSO READ: വിസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം; വിജ്ഞാപനം പുറത്തിറക്കി
ഫാക്ടറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. അഗ്നിശമന സേനകളുടെ അഞ്ച് യൂണിറ്റുകള്‍ക്കൊപ്പം ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അപകടം നടക്കുന്ന വേളയില്‍ 100ഓളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നതായാണ് വിവരം. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. സമീപത്തെ ആറ് ഗ്രാമത്തില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
15 people injured in an explosion in a chemical factory in Dhule,Maharashtra. More details awaited. pic.twitter.com/8ERgf5kyXv
— ANI (@ANI) August 31, 2019
Post Your Comments