Latest NewsKerala

ശശി തരൂർ മോദി പ്രശംസ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: കോൺഗ്രസ് എം പി ശശി തരൂരിന്റെ മോദി സ്‌തുതിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ്സിനകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ച ശശി തരൂരിന്റെ മോദി പ്രശംസയെയാണ് മുഖ്യമന്തി പരോക്ഷമായി വിമര്‍ശിച്ചത്.

ALSO READ: മലയാളി യാത്രക്കാർക്ക് ഓണസദ്യയുമായി എമിറേറ്റ്‌സ്

പ്രതിപക്ഷത്തെ പ്രമുഖര്‍ ഭരണപക്ഷത്തെ ന്യായീകരിക്കുന്നുവെന്നും, ഇത് ജനാധിപത്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ആക്രമണങ്ങള്‍ക്ക് വീര പരിവേഷം നല്‍കുന്നു എതിരഭിപ്രായത്തെ വാഴ്ത്തുന്നവരുടെ അവസരവാദത്തെ തുറന്ന് കാട്ടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു; പോരാടാന്‍ നാസില്‍ ഒറ്റയ്ക്കല്ല, പിന്തുണയുമായി സഹപാഠികള്‍

കെപിസിസി പ്രസിഡന്റിന്റെ നിലപാട് തന്നെ വേദനിപ്പിച്ചുവെന്നും അത് കൊണ്ടാണ് കടുത്ത ഭാഷയില്‍ വിശദീകരണം നല്‍കിയതെന്നും ശശി തരൂര്‍. അതേ സമയം മോദി പ്രശംസയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും കെപിസിസിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും ശശി തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button