തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ശബരിമല വിഷയം മതവികാരം വഷളാക്കി ദൈവത്തിന്റെ പേരില്‍ പ്രചരണം നടത്തരുതെന്നും ശബരിമല വിഷയം പ്രചരണത്തിനുപയോഗിക്കാന്‍ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. അത്തരത്തില്‍ പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിനാണ് ആരംഭിക്കുക. ആകെ 177864 വോട്ടര്‍മാരാണ് പാലാ നിയോജക മണ്ഡലത്തില്‍ ഉള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. പാലായില്‍ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: പെറ്റമ്മയും, സുഹൃത്തും ചേർന്ന് കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു; ടെലിവിഷൻ താരം വെളിപ്പെടുത്തുന്നു
ലോക്സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. റഷ്യയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് പുരസ്‌കാരം തീരുമാനിച്ചത്. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ വൈകാതെ റഷ്യ സന്ദര്‍ശിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു.
Post Your Comments