KeralaLatest News

ഓണത്തിന് കൊച്ചിക്ക് മെട്രോയുടെ മധുര സമ്മാനം; റെയിൽവേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി

കൊച്ചി: മഹാരാജാസ് -തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും, വാട്ടർ മെട്രോയുടേയും പേട്ട -എസ്എൻ ജംഗ്ഷൻ പാതയുടേയും നിർമ്മാണോദ്ഘാടനവും ഒരേ ദിവസം നിർവഹിക്കുന്നത് ഓണത്തിന് മെട്രോയുടെ മധുര സമ്മാനമാണെന്ന് അധികൃതർ. സെപ്റ്റംബർ ആദ്യ ആഴ്ച സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ALSO READ: ജാതക ദോഷത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടിയെ വേണ്ടെന്നു വയ്ക്കണോ? യുവാവിന് ജ്യോത്സ്യന്‍ കൊടുത്ത മറുപടി ഇങ്ങനെ

ഇതിന്റെ ഭാഗമായി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പാതയിലെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന. സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ പാത സർവീസിനായി തുറക്കാം.

ALSO READ: പിഎസ്‌സി പരീക്ഷ ഹൈ ടെക്‌ കോപ്പിയടി, ശിവരഞ്ജിത്തും, നസീമും ഓൺലൈനിൽ വാങ്ങിയ ഉപകരണം സഹായിച്ചു, ശരിയായി ഉത്തരങ്ങൾ എഴുതിയത് ഇങ്ങനെ

വിശ്രമിക്കാൻ ബെഞ്ചുകൾ, ശുചിത്വം ഉറപ്പാക്കാൻ ഡസ്റ്റ് ബിന്നുകൾ, മോടി കൂട്ടി ഫൗണ്ടനുകൾ , പാർക്കുകൾ എന്നിവ കൂടി വരുന്നതോടെ മെട്രോ തെരുവുകളുടെ പുതിയൊരു മുഖമായിരിക്കും വരുന്നത്. വാട്ടർ മെട്രോ എത്തുന്നതോടെ വഴിയോരങ്ങൾ കാൽനടയാത്രക്കാർക്ക് ഗുണകരമായ രീതിയിൽ മാറുമെന്നും മെട്രോ അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button