Latest NewsIndia

വിവാദ പ്രസ്താവനകൾ; ഈ വനിതാ നേതാവിനോട് ബി ജെ പി നേതൃത്വം പറഞ്ഞത്

ന്യൂഡെല്‍ഹി: വിവാദ പരാമർശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് സ്വാധി പ്രഗ്യ എം പിയോട് ബി ജെ പി നേതൃത്വം. ദുഷ്ടശക്തികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളെ ഇല്ലായ്മ ചെയ്യുകയാണെന്ന സ്വാധി പ്രഗ്യ എം പിയുടെ പരാമര്‍ശത്തിലാണ് നേതൃത്വത്തിന്റെ പ്രതികരണം.

ALSO READ: മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും വിലക്കി; ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രത്തെക്കുറിച്ച് സർക്കാർ പറഞ്ഞത്

പൊതുചടങ്ങുകളില്‍ സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും പാർട്ടി പറഞ്ഞു. ബി ജെ പിക്ക് ദോഷകാലം വരാന്‍ പോകുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ മാരക ശക്തികളെ ഉപയോഗിച്ച്‌ ആക്രമണം നടത്തുമെന്നും ഞാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ ഒരു ആചാര്യന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഞാന്‍ മറന്നുപോയി. ഇപ്പോള്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി മരിക്കുമ്പോൾ ആചാര്യന്‍ പറഞ്ഞത് സത്യമാണോ എന്ന് ഞാന്‍ ചിന്തിച്ച്‌ പോകുന്നു. ഒരുപക്ഷേ ആചാര്യന്‍ പറഞ്ഞത് സത്യമായിരിക്കുമോയെന്നും സ്വാധി ചോദിച്ചിരുന്നു.

ALSO READ: കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ ഒരു സൗത്ത് ഇന്ത്യൻ നടി

മുന്‍കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍, എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സാധ്വിയുടെ വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button