Latest NewsIndia

കറാച്ചിയിൽ മഴയ്ക്ക് സാധ്യതയുണ്ട്; കശ്മീർ വിഷയത്തെച്ചൊല്ലി വീണ്ടും ഇടഞ്ഞ് അഫ്രീദിയും ഗംഭീറും

ന്യൂഡൽഹി: കശ്മീർ വിഷയത്തെച്ചൊല്ലി വീണ്ടും ഇടഞ്ഞ് ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും. വെള്ളിയാഴ്ച കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12ന് രാജ്യമെമ്പാടും സൈറൻ മുഴക്കി ഐക്യദാർഢ്യം അറിയിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്തുണ പ്രഖ്യാപിച്ചുള്ള അഫ്രീദിയുടെ ട്വീറ്റാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. ‘കശ്മീരിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് നമുക്കും ക്രിയാത്മകമായി പ്രതികരിക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ഞാൻ മസർ–ഇ ഖായ്ദിലുണ്ടാകും. കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലവരും എത്തണം. സെപ്റ്റംബർ ആറിന് ഞാൻ ഒരു ഷഹീദിന്റെ (രക്തസാക്ഷി) ഭവനം സന്ദർശിക്കുമെന്നും നിയന്ത്രണ രേഖ സന്ദർശിക്കാനും പദ്ധതിയുണ്ടെന്നുമായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

Read also: കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച്‌ രാഹുൽ ഗാന്ധി

പ്രായമിത്രയായിട്ടും അഫ്രീദിയുടെ ബുദ്ധി ഉറയ്ക്കുന്ന ലക്ഷണമില്ലെന്നായിരുന്നു ഗംഭീർ ഇതിനോട് പ്രതികരിച്ചത്. അഫ്രീദിയെ സഹായിക്കാൻ പ്രത്യേക കിന്റർഗാർട്ടൻ ട്യൂഷൻ ഏർപ്പെടുത്താമെന്നും ഗംഭീർ പരിഹസിച്ചു. ഇതോടെ വീണ്ടും അഫ്രീദി രംഗത്തെത്തി. കറാച്ചിയിൽ കാലാവസ്ഥ മാറി. മഴയ്ക്ക് സാധ്യതയുണ്ട്. ഓരോ തവണ ഗംഭീർ സ്വയം പ്രശസ്തനാക്കാൻ ശ്രമിക്കുമ്പോഴും ഞാൻ ഇക്കാര്യം ഓർക്കുമെന്നും അഫ്രീദി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button