മംഗലാപുരം: കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് റെയില്‍വെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായതിനെ തുടര്‍ന്ന് മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാത നിര്‍മ്മിച്ചു. എറണാകുളത്തിനും മംഗളൂരുവിനും ഇടയില്‍ ഇന്ന് പ്രത്യേക ട്രയിന്‍ സര്‍വീസ് നടത്തുമെന്ന് റയില്‍വെ അറിയിച്ചു. യാത്രക്കാരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണിത്. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവില്‍ എത്തിച്ചേരും.
ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് പതിവുപോലെ സര്‍വീസ് നടത്തും. ഇന്ന് സര്‍വീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂണ്‍, കൊച്ചുവേളി ഇന്‍ഡോര്‍, തിരുവനന്തപുരം നിസാമുദീന്‍ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീന്‍ മംഗള എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ALSO READ: നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ ദ്രോഹിച്ച് പോലീസ് നടത്തുന്ന ചെക്കിങ്ങിനെതിരെ വ്യാപക പ്രതിഷേധം
Post Your Comments