Latest NewsKerala

മോഹനൻ വൈദ്യർക്കെതിരെ നരഹത്യക്ക് കേസ്

ആലപ്പുഴ : നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ് . ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടർന്ന് മാരാരികുളം പോലീസ് ആണ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തത്. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Also read : യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം : എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനും മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് ആലപ്പുഴയിൽ ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ അദാലത്തിലാണ് പരാതി സമർപ്പിച്ചത്. മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്തായതിനാൽ അന്വേഷണം കായംകുളം പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button