KeralaLatest News

നിരോധിച്ച ക്യാമ്പസ് രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ കേരള സർക്കാർ നിയമം ഉണ്ടാക്കുന്നു

തിരുവനന്തപുരം: നിരോധിച്ച ക്യാമ്പസ് രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ കേരള സർകാറിന്റെ ഓർഡിനൻസ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. വിദ്യാർഥി സംഘടനകൾക്കു നിയമസംരക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള ഓർഡിനൻസിൽ വിദ്യാർഥികളും മാനേജ്മെന്റും തമ്മിലുള്ള തർക്ക പരിഹാരത്തിനു ഹൈക്കോടതി റിട്ട. ജസ്റ്റിസ് അധ്യക്ഷനായി കമ്മിഷൻ രൂപീകരിക്കാനും വ്യവസ്ഥ.

ALSO READ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെ വനിതാ ശിശുവികസന പദ്ധതികൾ വിലയിരുത്തി

കരടുബിൽ നിയമവകുപ്പിന്റെ അംഗീകാരത്തോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു സമർപ്പിച്ചു. ‘കേരള വിദ്യാർഥി സംഘടനകൾ റജിസ്റ്റർ ചെയ്യലും വിദ്യാർഥി പരാതിപരിഹാര കമ്മിഷൻ രൂപീകരണവും (2019)’ എന്ന പേരിലുള്ള കരടു ബില്ലാണ് ഓർഡിനൻസായി ഇറങ്ങുക.

കലാലയ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഈ ബിൽ മാർഗരേഖയാകുമെന്നാണു സർക്കാരിന്റെ നിലപാട്. അതേസമയം പുതിയ നിയമത്തിന്റെ തണലിൽ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാർഥി സംഘടനകൾക്കു കടന്നു ചെല്ലാം. പരാതികൾ കേട്ടു പരിഹാരം നിർദേശിക്കാനും ചട്ടം ലംഘിക്കുന്ന മാനേജ്മെന്റിനു 10,000 രൂപ വരെ പിഴശിക്ഷ നൽകാനും കമ്മിഷന് അധികാരമുണ്ട്.

ALSO READ: ശശി തരൂർ മോദി പ്രശംസ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം

കലാലയ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഈ ബിൽ മാർഗരേഖയാകുമെന്നാണു സർക്കാരിന്റെ നിലപാട്. അതേസമയം പുതിയ നിയമത്തിന്റെ തണലിൽ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാർഥി സംഘടനകൾക്കു കടന്നു ചെല്ലാം. പരാതികൾ കേട്ടു പരിഹാരം നിർദേശിക്കാനും ചട്ടം ലംഘിക്കുന്ന മാനേജ്മെന്റിനു 10,000 രൂപ വരെ പിഴശിക്ഷ നൽകാനും കമ്മിഷന് അധികാരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles

Back to top button