ഹോര്‍ലിക്സും ബൂസ്റ്റുമൊക്കെ ഒരിക്കലെങ്കിലുംകഴിക്കാത്തവർ നമ്മുടെ ഇടയിൽ കുറവായിരിക്കും. ഇവ പുറത്തിറക്കുന്ന ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 5500 കോടി രൂപയാണ്. ഇതില്‍ 1540 കോടി രൂപയും കേരളത്തില്‍ നിന്നാണ്.എന്നാൽ ഈ കമ്പനി മലയാളികളെ പറ്റിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോര്‍ലിക്സിന്റെ 500ഗ്രാം പാക്കിന് വില മുമ്പ് 228 രൂപയായിരുന്നു. ഇപ്പോൾ 239 രൂപയുമാണ്. ഹോര്‍ലിക്സിന്റെ 20ഗ്രാം സാമ്പിള്‍ പാക്കറ്റിന് വില അഞ്ചു രൂപയാണ്. ഇത്തരം 25 പാക്കറ്റ് എടുത്താല്‍ 500 ഗ്രാം ആകും. എന്നാല്‍ വില വെറും 125 രൂപയെ ആകുന്നുള്ളു. അപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ ലഭിക്കുന്ന അരക്കിലോ ഹോർലിക്സിന് അധികമായി നമ്മള് നല്‍കേണ്ടി വരുന്നത് 113 രൂപയും. ബൂസ്റ്റിന്റെ കാര്യത്തിലും കണക്കുകള്‍ ഏറെക്കുറെ സമാനമാണ്.
Read also: രാജ്യത്ത് നിന്നും പ്ലാസ്റ്റിക്കിനെ തുരത്താനൊരുങ്ങി മോദി സർക്കാർ
വീഡിയോ കാണാം;
കടപ്പാട്
Post Your Comments