KeralaLatest News

കനത്ത മഴ : കേരളത്തിന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.

Read Also : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിയോടുകൂടിയ കനത്ത മഴ : അതിശക്തമായി കാറ്റ് വീശിയടിയ്ക്കാനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം, ഇടുക്കി , മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മഴക്ക് സാധ്യത.ആഗസ്റ്റ് 31 ന്- പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം , ഇടുക്കി,മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Read Also : ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്, അയോധ്യ കനത്ത സുരക്ഷയില്‍

സെപ്റ്റംബര്‍ 1 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഒറ്റ തിരിഞ്ഞ് അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് നിരീക്ഷണം. .

shortlink

Related Articles

Post Your Comments

Related Articles


Back to top button