Latest NewsKerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിയോടുകൂടിയ കനത്ത മഴ : അതിശക്തമായി കാറ്റ് വീശിയടിയ്ക്കാനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ ഇടിയോടുകൂടിയ അതി ശക്തമായ മഴക്ക് സാധ്യതയെന്ന്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Read More : ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിൽ ; പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കമെന്നു മുഖ്യമന്ത്രി

സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 28 മുതല്‍ 30 വരെയുളള മൂന്ന് ദിവസം ശക്തമായ മഴ ലഭിക്കും. ഈ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.
തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 45-55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലില്‍ 4.0 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകും. തെക്ക്കിഴക്ക് ദിശയില്‍ നിന്ന് 45-55 കിലോമീറ്റര്‍ വേഗതയില്‍ തെക്ക്കിഴക്ക്, മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button