Latest NewsUAE

മലയാളി യാത്രക്കാർക്ക് ഓണസദ്യയുമായി എമിറേറ്റ്‌സ്

ദുബായ്: മലയാളി യാത്രക്കാര്‍ക്കായി ഓണസദ്യ ഒരുക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്‌സ്. സെപ്റ്റംബർ 1 മുതല്‍ 13 വരെ ദുബായിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിഭവസമൃദ്ധമായ സദ്യ എമിറേറ്റ്സ് ഒരുക്കുന്നത്. ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് കായ വറുത്തത്, പപ്പടം, പച്ചടി, കിച്ചടി, കൊണ്ടാട്ടം, ശക്കര ഉപ്പേരി, കാളന്‍, പുളി ഇഞ്ചി, ഇഞ്ചിപ്പുളി എന്നീ വിഭവങ്ങളോടൊപ്പമായിരിക്കും സദ്യ ലഭിക്കുക. ഇക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്കായി സാമ്പാര്‍, തോരന്‍, പാലട പായസം എന്നീ വിഭവങ്ങളായിരിക്കും ലഭിക്കുക. സദ്യ വിളമ്പാൻ വാഴയില തന്നെയായിരിക്കും ഉപയോഗിക്കുക.

Read also: ഓണസദ്യ ചിട്ടയായി ഒരുക്കാം … രുചികരം എന്നതിലുപരി ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്നതാണ് ഓണ സദ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button