ന്യൂയോർക്ക്: പ്രമുഖ കാർ റേസറും, ടെലിവിഷന്‍ താരവുമായ ജെസ്സി കോംപ്സ് അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച്ച ഒറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന സാഹസിക പ്രകടനത്തില്‍ ജെസ്സി ഓടിച്ചിരുന്ന ജെറ്റ് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറോട്ട മത്സരത്തില്‍ വേഗമേറിയ താരം എന്ന സ്വന്തം റെക്കോര്‍ഡ് മറികടക്കുന്നതിനിടെയായിരുന്നു അപകടം.
മണിക്കൂറില്‍ 398 മൈല്‍ (641 കിലോമീറ്റര്‍) വേഗതയില്‍ കാറോടിച്ചായിരുന്നു ഈ റെക്കോഡ് ജെസ്സി സ്വന്തം പേരില്‍ നേടിയെടുത്തത്. 2013-ലാണ് ഫോര്‍ വീലറിലെ ഏറ്റവും വേഗതയേറിയ വനിതയെന്ന റെക്കോഡ് ജെസ്സി സ്വന്തമാക്കിയിരുന്നു.
ALSO READ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം
. ടെലിവിഷന്‍ പരിപാടികളിലും താരമായിരുന്നു ജെസ്സി. ഓള്‍ ഗേള്‍സ് ഗാരേജിന്റെ അവതാരകയായിരുന്നു. 1976-ല്‍ മുച്ചക്ര വാഹനത്തില്‍ അമേരിക്കന്‍ താരം കിറ്റി ഒ നെയ്ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടക്കുക എന്നത് ജെസ്സിയുടെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ഇത് മറികടക്കുന്നതിനിടെയായിരുന്നു അപകടം.
Post Your Comments