സുപോള്‍•രണ്ട് കാശ്മീരില്‍ സഹോദരിമാരെ വിവാഹം ചെയ്ത ബീഹാറികളായ രണ്ട് സഹോദരന്മാര്‍ പിടിയില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് കാശ്മീരി സഹോദരിമാരെ വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട ഇവരെ തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബീഹാര്‍ പോലീസിന്റെ സഹായത്തോടെ ജമ്മു കശ്മീര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ റാംബാന്‍ ജില്ലയില്‍ നിന്നാണ് യുവതികളെ ഇവര്‍ തട്ടിക്കൊണ്ടുപോയതെന്ന് ബീഹാര്‍ പോലീസ് പറഞ്ഞു.
സുപോളിലെ റാംവിഷ്ണുപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സഹോദരന്മാരായ പര്‍വേസും തവരേജ് ആലമും ജമ്മു കാശ്മീരില്‍ ആശാരിപ്പണി ചെയ്തുവരികയായിരുന്നു. ഇവിടെ വച്ച് ഇവര്‍ സഹോദരിമാരായ യുവതികളുമായി പ്രണയത്തിലായി.
അതിനിടെ സഹോദരന്മാര്‍ യുവതികളെ ബീഹാറിലെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ യുവതികളുടെ പിതാവ്, യുവാക്കള്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസിന്റെ ഒരു സംഘം ഇവിടെയെത്തി സഹോദരന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതികളെ അവരുടെ സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്ന് പ്രതികള്‍ പറഞ്ഞതായി സുപോള്‍ ഡി.വൈ.എസ്.പി വിദ്യാസാഗര്‍ പറഞ്ഞു.
Post Your Comments