ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള വ്യവസ്ഥകളില്‍ അയവു വരുത്തി കേന്ദ്രസര്‍ക്കാര്‍.
ALSO READ: രാജിവെച്ചു സ്ഥലം വിട്ട കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി പ്രവേശിക്കുവാൻ ഉത്തരവ്
സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖല, ഡിജിറ്റല്‍ മീഡിയ,നിര്‍മാണ മേഖല എന്നിവിടങ്ങളില്‍ നിന്നും ഇനി നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കാം.സമ്പദ്‌വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കാന്‍ ഈ തീരുമാനം സഹായകമാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു..
ഡിജിറ്റല്‍ പണമിടപാട് രംഗം,സേവന മേഖല, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളില്‍ ഇതോടെ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. ചില്ലറവില്‍പ്പന മേഖലയില്‍ ഇളവു വരുത്തിയതോടെ ഓണ്‍ലൈന്‍ വ്യാപാര മേഖലയ്ക്ക് വന്‍ സാധ്യതകളാണ് ഒരുങ്ങുന്നത്.
ALSO READ: സൽമാൻ ഖാന്റെ ദയവ് റെയിൽവേ പ്ലാറ്റ്‌ഫോം ഫോം ഗായികയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു
ഡിജിറ്റല്‍ മീഡിയാ രംഗത്ത് സര്‍ക്കാര്‍ അനുമതിയോടെ 26 ശതമാനം വിദേശ നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കല്‍ക്കരി ഖനനത്തിലെ വിദേശ നിക്ഷേപം നൂറ് ശതമാനമാക്കാനും കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. രാജ്യാന്തര തലത്തില്‍ മികച്ച കല്‍ക്കരി വിപണിയാകാന്‍ ഇതു സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments