കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെയാണ് തെരുവുനായ കടിച്ചുകീറിയത്. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പുതിയതെരുവില്‍ ആണ് ദാരുണസംഭവം നടന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുഖത്തും കൈയ്ക്കും തെരുവുനായയുടെ കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന സരസ്വതിയെ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലെത്തിച്ചത്. അതുവഴി ഓട്ടോറിക്ഷയില്‍ സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ ഗുരുതര പരിക്കേറ്റ സരസ്വതിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
Post Your Comments