KeralaLatest News

വിദേശത്ത് അറസ്റ്റിലായ ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തിലെ ഇടപെടല്‍ : മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ് ഇങ്ങനെ.. തുഷാറിന്റെ കാര്യത്തില്‍ ഇടപ്പെട്ടതിനു പിന്നിലെ കാരണവും വെളിപ്പെടുത്തി

തിരുവനന്തപുരം: ചെക്ക് കേസില്‍ വിദേശത്ത് അറസ്റ്റിലായ ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തിലെ ഇടപെടല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു. അതേസമയം, തുഷാറിന് വേണ്ടി ഇടപെട്ടത് വ്യക്തിപരമായിട്ട് അല്ലെന്നും , തുഷാര്‍ ആരാണ് എന്താണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ കഴിയുന്നവര്‍ക്കായി മുന്‍പും ഇടപെട്ടിട്ടുണ്ടെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു

Read Also : ഗോകുലം ഗോപാലന്റെ മകന്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍

നേരത്തെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ഷാര്‍ജ സുല്‍ത്താന്‍ വന്നപ്പോള്‍ അദ്ദേഹത്തോട് അവിടെയുള്ള തടവുകാരില്‍ വിട്ടയക്കാന്‍ പറ്റുന്നവരെ വിട്ടയക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായ തീരുമാനം അദ്ദേഹം എടുക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളിലെ ജയിലില്‍ കിടക്കുന്നവര്‍ക്കും മറ്റും നിയമസഹായം നല്‍കുന്നതിന് നിയമസഹായ സെല്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു

Read Also : ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി

തുഷാറിന് വേണ്ടി ഇടപെട്ടതിനെ കുറിച്ച് അന്ന് തന്നെ വിശദീകരിച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോകുലം ഗോപാലന്റെ മകനും അവിടെ ജയിലില്‍ കിടക്കുകയാണ്. അദ്ദേഹം ധര്‍മവേദിയുടെ ആളാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വരട്ടെ..എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also : നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന

തമിഴ്നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ യു.എ.ഇയ്ക്ക് കൈമാറുകയായിരുന്നു. രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read Also : തുഷാര്‍ -നാസില്‍ ചെക്ക് കേസ് നീളുന്നു : നാസില്‍ പറഞ്ഞ വ്യവസ്ഥ അംഗീകരിയ്ക്കാന്‍ തയ്യാറാകാതെ തുഷാറും സംഘവും : എം.എ.യൂസഫലിയുടെ സഹായം ഇനിയുണ്ടാകില്ല : അതിനുള്ള കാരണവും അദ്ദേഹം തുറന്നു പറഞ്ഞു

തുഷാര്‍ വെള്ളാപ്പള്ളിക്ക് പണം കൊടുത്തു തീര്‍ക്കാവുന്ന ചെക്ക് കേസു മാത്രമാണ് ഉള്ളതെങ്കില്‍ ഗോകുലം ഗോപാലന്റെ പുത്രന്‍ ബൈജു ഗോപാലന്റെ കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണ്. അതേസമയം കഴിഞ്ഞ ആഴ്ച്ച വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ ദുബായി പൊലീസ് സ്റ്റേഷനില്‍ കഴിയുന്ന ഘട്ടത്തില്‍ തൊട്ടടുത്ത സെല്ലിലായി ഉണ്ടായിരുന്നത് ബൈജു ഗോപാലന്‍ ആയിരുന്നു എന്നതും അവിചാരിത സംഭവമായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button