UAELatest NewsGulf

യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു

അബുദാബി : യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്ന സമിതിയാണ് സെപ്റ്റംബറിലെ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്. സപുതുക്കിയ വില പ്രകാരം സൂപ്പര്‍ പെട്രോളിന് ലിറ്ററിന് നിലവിലുള്ള വിലയില്‍ നിന്ന് 2.28 ദിര്‍ഹം കുറയും. 2.37 ദിര്‍ഹമായിരുന്നു സൂപ്പര്‍ പെട്രോളിന് ആഗസ്റ്റില്‍ കുറഞ്ഞത്.

Read Also : വിദേശത്ത് അറസ്റ്റിലായ ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തിലെ ഇടപെടല്‍ : മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ് ഇങ്ങനെ.. തുഷാറിന്റെ കാര്യത്തില്‍ ഇടപ്പെട്ടതിനു പിന്നിലെ കാരണവും വെളിപ്പെടുത്തി

സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.16 ദിര്‍ഹമായി ആഗസ്റ്റില്‍ ഇത് 2.26 ദിര്‍ഹമായിരുന്നു.

ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് നിലവിലുള്ള വിലയില്‍ നിന്ന് 2.08 ദിര്‍ഹമായി. ആഗസ്റ്റിലെ വില 2.18 ദിര്‍ഹമായിരുന്നു.

Read Also : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരനെ പിടികൂടി

ഡീസല്‍ ലിറ്ററിന് പുതുക്കിയ വില 2.38 ആയി നിശ്ചയിച്ചു. ആഗസ്റ്റിലെ വില 2.42 ദിര്‍ഹമായിരുന്നു. ഇന്ധന വില പുതുക്കി നിശ്ചയിച്ചപ്പോള്‍ ആഗസ്റ്റിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് സെപ്റ്റംബറിലേതെന്ന് സമിതിയംഗങ്ങള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button