പാലാ: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും, അതിനാൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി പി സി ജോര്‍ജ് എംഎല്‍എ. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്. ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരം ജനങ്ങള്‍ക്കുള്ളതിനാൽ ഇത് മാറാതെ ബിജെപിക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നു പി സി ജോര്‍ജ് പറഞ്ഞു.
Also read : ഭൂമിയെ കടല്‍ വിഴുങ്ങും : കടലെടുക്കുന്നത് വന്‍ നഗരങ്ങള്‍ : കേരളത്തിലെ സുന്ദരമായ ഈ സ്ഥലങ്ങളും കാണാമറയത്താകും
പാലായില്‍ ബിജെപിക്ക് വിജയസാധ്യത ഇല്ലെന്നായിരുന്നു പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്‍ഡിഎയുടെ ഘടകക്ഷിയാണ് ജോര്‍ജിന്‍റെ പാര്‍ട്ടിയായ ജനപക്ഷമുന്നണി. പിസി ജോർജിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. ഈ മാസം 30ന് എൻഡിഎ യോഗം ചേരും. ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments