പാരീസ്: അടുത്ത അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഭൂമിയിലെ പല വന്‍കിട നഗരങ്ങളും കടലിനടിയിലാകുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനാല്‍ സമുദ്രനിരപ്പ് ഉയരുകയും അതിന്റെ ഫലമായി ലോകത്തിലെ മൂന്നിലൊന്ന് ഭാഗങ്ങളും മുങ്ങിപ്പോവുമെന്നുമാണ് പുതിയ കണക്കുകള്‍ പറയുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള 200 കോടി ജനങ്ങളെലാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക. നാടും വീടും വെള്ളത്തില്‍ മുങ്ങിയ 200 കോടി ജനങ്ങള്‍.
Read More : മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ അറസ്റ്റ് : എല്ലാവരേയും ഞെട്ടിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം
2100 ആകുമ്പോള്‍ രണ്ടുമുതല്‍ 2.7 മീറ്റര്‍ വരെ ജലം കടലില്‍ പൊങ്ങുമെന്നാണ് കണക്ക്. ലണ്ടനും ന്യൂയോര്‍ക്കും, ആംസ്റ്റര്‍ഡാം പോലുള്ള വലിയ നഗരങ്ങള്‍ തൊട്ട് മാലിദ്വീപും, ഗ്രീന്‍ലാന്‍ഡും, ബംഗ്ലാദേശിന്റെയും, ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളുമെല്ലാം നൂറ്റാണ്ടിനുള്ളില്‍ മുങ്ങുന്ന പ്രദേശങ്ങളുടെ ലിസ്റ്റിലാണ്. ഈജിപ്തിലെ അലക്‌സാണ്ട്രിയ, സോളമന്‍ ദ്വീപുകള്‍, തുവ്വാലു ആ പട്ടിക നീളുകയാണ്. ഇന്ത്യയില്‍ ഗുജറാത്ത് തീരത്തെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
Read Also : പാകിസ്താനെതിരെ പ്രതിഷേധവുമായി ഇന്ത്യ
കേരളത്തിലും കടല്‍നിരപ്പ് ഗണ്യമായി ഉയരുകയാണ്. നമ്മുടെ ഏറ്റവും സുന്ദരവും വലുതുമായ ബീച്ചുകളില്‍ ഒന്നായ ശംഖുമുഖം പാടെ കടലെടുത്ത് പോയിട്ട് വര്‍ഷം ഒന്നു കഴിയുന്നു. ശംഖുമുഖത്തും വലിയതുറയിലും കടല്‍ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാള്‍ കൂടുതലാണെന്നത് കേരളീയരെയും ഭീതിയിലാക്കുന്നതാണ്.
Post Your Comments