ന്യൂഡല്‍ഹി: ഉദാവത്ക്കരണ നയങ്ങള്‍ക്ക് ഗതിവേഗം കൂട്ടി രണ്ടാം മോദി സർക്കാർ. രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപവ്യവസ്ഥകളില്‍ അയവു വരുത്തുകയുണ്ടായി. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖല, ഡിജിറ്റല്‍ മീഡിയ, നിര്‍മാണ മേഖല എന്നിവിടങ്ങളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. കല്‍ക്കരി ഖനനത്തില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനും അനുമതിയുണ്ട്. രാജ്യാന്തര തലത്തില്‍ മികച്ച കല്‍ക്കരി വിപണിയാകാന്‍ ഇത് സഹായിക്കുമെന്നാണ് നിഗമനം.
Read also: മോദി പ്രശംസ ; കെപിസിസിയ്ക്ക് നൽകിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ
ചില്ലറവില്‍പ്പന മേഖലയില്‍ ഇതുവരെ 30 ശതമാനം പ്രദേശിക നിക്ഷേപ പങ്കാളിത്തം ആവശ്യമായിരുന്നു. ഇതിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇതോടെ വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് മുന്‍പു തന്നെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാൻ സാധിക്കും. അച്ചടി മാധ്യമങ്ങളുടെ മാതൃകയില്‍ ദൃശ്യമാധ്യരംഗത്തും 26 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു.
Post Your Comments