ജിദ്ദ : സൗദിക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രണ ശ്രമം. സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്തവാളത്തിനു നേര്‍ക്ക് ആണ് ഹൂതികൾ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സൗദി സഖ്യസേന വക്താവ് അറിയിച്ചു. ആദ്യമായാണ് വിമാനത്താവളത്തിനു നേർക്ക് ഷെല്ലാക്രമണം ഉണ്ടാകുന്നത്. ഇതിനു മുൻപ് ജീസാനിലേക്കും നജ്‌റാനിലേക്കും ഷെല്ലാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം യെമനിൽനിന്നു ഹൂതികൾ ഖമീസ് മുഷൈതിനെയും അൽ ജൗഫിനെയും ലക്ഷ്യമാക്കി തൊടുത്തു വിട്ട 2 ഡ്രോണുകൾ അറബ് സഖ്യസേന വെടിവച്ചിട്ടിരുന്നു. ബോംബ് ഘടിപ്പിച്ചയച്ച ഡ്രോണുകളെ യെമൻ ആകാശ പരിധിയിൽവച്ചുതന്നെ സഖ്യസേന നിർവീര്യമാക്കുകയായിരുന്നുവെന്നും. 24 മണിക്കൂറിനിടെ നാലു ഡ്രോണുകളെയാണ് നശിപ്പിച്ചതെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു
Post Your Comments