
തിരുവനന്തപുരം: വിജെടി ഹാളിന്‍റെ പേരു മാറ്റാനൊരുങ്ങുന്നു. വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്നത് അയ്യങ്കാളി ഹാൾ എന്ന് പേരുമാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെ മുഖ്യമന്ത്രി അറിയിച്ചു. ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കും. നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സത്രീ, ദളിത് മുന്നേറ്റങ്ങൾ യാഥാർത്ഥ്യമാകുന്നത് വരെ നവോത്ഥന മുന്നേറ്റം തുടരാൻ തന്നെയാണ് തീരുമാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments