കൊച്ചി: പിണറായി വിജയൻ സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. എന്തൊക്കെ കോടതി വിധി ഉണ്ടായാലും യാക്കോബായ സഭയുടെ കൈവശം ഉള്ള പള്ളികൾ വിട്ടു കൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന തിരുത്തിയ ഓർത്തഡോക്സ് സഭ അന്യന്റെ മുതൽ അപഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ബാവ പറഞ്ഞു. കട്ടച്ചിറ പള്ളിയിൽ ഉണ്ടായത് പോലുള്ള നടപടികൾ ഇനി ഉണ്ടാകില്ല.
പള്ളി തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി ആണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നിട്ടും ഇതിന്‍മേല്‍ തെളിവ് ചോദിക്കുന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതിക്ക് പുല്ലുവില കല്പിക്കുന്നതിനു തുല്യമാണെന്ന് സഭ വിമര്‍ശിച്ചു. അതെ സമയം സുപ്രീം കോടതി വിധി അന്തിമമായിട്ടും നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
Post Your Comments