Latest NewsSports

ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല; പന്തിനെതിരെ വിമർശനം

ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടി20യും ഏകദിനവും കളിച്ചെങ്കിലും തന്റെ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ ഋഷഭ് പന്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പന്തിനെ മാറ്റണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി. പകരം വൃദ്ധിമാന്‍ സാഹയെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Read also: രോഹിത്ത് ശര്‍മ്മ അടിച്ച്‌ പന്ത് മുഖത്ത് കൊണ്ട് യുവതിക്ക് പരിക്ക്; സംഭവം അറിഞ്ഞപ്പോൾ ആരാധികയ്ക്ക് സമ്മാനവുമായി താരം, ദൃശ്യങ്ങൾ വൈറൽ

പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യമങ്ങള്‍ പഠിക്കാനുണ്ട്. ക്രിക്കറ്റില്‍ ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ് വിക്കറ്റ് കീപ്പറുടേത്. ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറായിക്കൊള്ളണമെന്നില്ല. സാഹയില്‍ നിന്നും പലതും പഠിക്കാനുണ്ട്. അതുകൊണ്ട് സാഹ തന്നെ കീപ്പറാവുന്നതാണ് നല്ലതെന്ന് സയ്യിദ് കിര്‍മാനി വ്യക്തമാക്കി. തിരിച്ചുവരുമ്പോള്‍ പന്തിന് ഉള്ളത്രയും തന്നെ അവസരം സാഹയ്ക്കും കൊടുക്കണം. അല്ലാതെ ടീമിലേക്ക് വിളിച്ചുവരുത്തിയിട്ട് മൂലയ്ക്ക് ഇരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button