ദോഹ : ഗതാഗത പിഴ തുക സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി ഖത്തർ ഗതാഗത വകുപ്പ്. വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ഇത്തരം വ്യാജ വാർത്തകളിലും ചിത്രങ്ങളിലും പൊതുജനങ്ങൾ വിശ്വസിക്കരുത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യരുത്. ഗതാഗത വകുപ്പിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളിൽ മാത്രമേ വിശ്വസിക്കാവു എന്ന് അധികൃതർ അറിയിച്ചു.
ഖത്തർ ഗതാഗത വകുപ്പിൽ നിന്നുള്ളതാണെന്ന വ്യാജേന രാജ്യത്തെ പുതിയ ഗതാഗത പിഴ തുകകൾ എന്നു രേഖപ്പെടുത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാജ്യത്ത് നിലവിൽ ഇല്ലാത്ത ഗതാഗത പിഴ തുകകളും ചിത്രത്തിലുണ്ട്. കാറിനുള്ളിൽ ഉച്ചത്തിൽ സംഗീതം കേട്ടാൽ 5,000 റിയാൽ പിഴ, കാറിനുള്ളിലിരുന്ന് പുക വലിച്ചാൽ 2,000 റിയാൽ എന്നിങ്ങനെയാണ് ചിത്രത്തിലുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോയും കാണാൻ സാധിക്കുന്നു.
Post Your Comments