തിരുവനന്തപുരം: പിഎസ്സിയുടെ കോമൺ പൂൾ ലൈബ്രേറിയൻ ഗ്രേഡ് നാല് നിയമനത്തിലും അട്ടിമറി. ഒരു മാർക്ക് കിട്ടിയ ഉദ്യോഗാർഥിയും ലൈബ്രേറിയൻ പരീക്ഷയിൽ തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ട്. കഴിഞ്ഞ പരീക്ഷ വരെ തസ്തിക മാറ്റത്തിനും മിനിമം മാർക്കുണ്ടായിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷമാണ് ഇത് മാറ്റിയ വിവരം ഉദ്യോഗാർഥികൾ അറിയുന്നത്. ഇതുവരെ നടന്ന 85 നിയമനങ്ങളിൽ ഓപ്പണ്‍ ക്വോട്ടയിൽ മിനിമം 70 മാർക്കാണെങ്കിൽ തസ്തിക മാറ്റംവഴി മിനിമം 40 മാർക്ക്. ഇനി നടക്കുന്ന നിയമനങ്ങളിൽ ഒരു മാർക്കുകാരും കടന്നു കൂടും.
Read also: സ്കോൾ കേരളയിലെ നിയമനം; പിഎസ്‍സിക്ക് വിടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സി. രവീന്ദ്രനാഥ്
തസ്തികമാറ്റം നിയമനത്തിന് 3:1:1 എന്ന അനുപാതം കൃത്യമായി പാലിക്കണമെന്ന് വിജ്ഞാപനത്തിൽ നിർദേശം ഉണ്ടെങ്കിലും ഫലത്തിൽ 3:2എന്ന അനുപാതത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. മിനിമം മാർക്കു കൂടി ഇല്ലാതായതതോടെ യഥാർഥ ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെട്ടു എന്നാണ് ആരോപണം.
Post Your Comments