ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിച്ച് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചു.
അതേസമയം, പുല്‍വാമയില്‍ ഭീകരര്‍ രണ്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശികളായ ഖാദര്‍ കോലി, മസ്ദൂര്‍ കോലി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ഭീകരാക്രമണമാണിതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ALSO READ: ബാല്‍ക്കണിയില്‍ തലകീഴായി യോഗ ചെയ്‌തു; ആറാം നിലയിൽ നിന്ന് താഴെ വീണ് യുവതി ഗുരുതരാവസ്ഥയില്‍
Post Your Comments