മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍വഴിയുള്ള നിയമനം, കണക്കുകള്‍ പുറത്തുവിട്ട് അധികൃതര്‍. രാജ്യത്ത് ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ വഴിയുള്ള നിയമനങ്ങളില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ റിക്രൂട്ടിംഗ് ഏജന്‍സിയായ മോണ്‍സ്റ്റര്‍ ഡോട് കോമിന്റെ എംപ്ലോയ്‌മെന്റ് ഇന്റക്‌സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഈ വര്‍ഷം ആദ്യ പകുതിയില്‍ അഞ്ച് ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന നിര്‍മ്മാണം, അനുബന്ധ മേഖലകള്‍, ടയര്‍ വിപണന രംഗം എന്നിവയില്‍ പത്ത് ശതമാനത്തോളം ഇടിവുണ്ടായി. കാര്‍ഷിക വ്യവസായ രംഗത്ത് 51 ശതമാനത്തിന്റെ ഇടിവുണ്ടായി.എന്നാല്‍ 2018 ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് ഈ ആറ് മാസം 16 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ചില്ലറ വില്‍പ്പന, ടെലികോം, പ്രൊഫഷണല്‍ രംഗം എന്നിവയിലാണ് വര്‍ദ്ധനവ് ഉണ്ടായത്
Post Your Comments