മുംബൈ: ബിജെപി ശിവസേന സഖ്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അവസ്ഥയിലേക്ക് വീണ്ടും നീങ്ങുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ വിവരം.ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കുമെന്നും ബാക്കി സീറ്റുകള്‍ എന്‍.ഡി.എയിലെ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.
ശിവസേനയും ബി.ജെ.പിയും 135 സീറ്റുകളില്‍ വീതം മത്സരിക്കാനായിരുന്നു ധാരണ. ബാക്കി 18 സീറ്റുകളില്‍ മറ്റുള്ളവരും മത്സരിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത്തരത്തില്‍ സീറ്റ് വിഭജിക്കുകയാണെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കുറയുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കളുടെ അഭിപ്രായം.
ALSO READ: ഐ എൻ എക്സ് മീഡിയ കേസ്: വാദം പൂർത്തിയായില്ല, തൽസ്ഥിതി തുടരുമെന്ന് കോടതി
ശിവസേനയും ഇതുസംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുമായി സഖ്യം ഒഴിവാക്കി മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നതിനെപ്പറ്റി ബി.ജെ.പി. ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
Post Your Comments