Latest NewsIndia

ഇന്ത്യന്‍ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം; രാഹുല്‍ ഗാന്ധിയെക്കുറിച്ച് പാക്ക് മന്ത്രിയുടെ അഭിപ്രായം ഇങ്ങനെ

ഇസ്ലാമാബാദ്: ആശയക്കുഴപ്പമുള്ളതിനാൽ നിലപാടിൽ ഉറച്ചുനിൽക്കാത്ത ആളാണ് രാഹുൽ ഗാന്ധിയെന്ന് പാക്ക് മന്ത്രി സി.എച്ച്‌.ഫവാദ് ഹുസൈന്‍. കശ്മീര്‍ വിഷയത്തില്‍ രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് പാക്ക് മന്ത്രി വിമർശനവുമായി എത്തിയത്.

ALSO READ: ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്‌തു വകുപ്പ്

പാക്കിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കി രാഹുൽ പ്രവർത്തിക്കണം. മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ ശശി തരൂര്‍

ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാനാണ് കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ ട്വിറ്ററിലൂടെ പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനോട് എനിക്ക് പലവിഷയങ്ങളിലും എതിര്‍പ്പുണ്ട് എന്നത് ശരിയാണ്. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതില്‍ പാക്കിസ്ഥാനടക്കം ആരും ഇടപെടേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button